...... ഇതളുകൾ കോഴിയാതെ.......
കാടറിഞ്ഞ പെണ്ണേ,
കാനന പൂവേ,
കാതരയായൊരെൻ കുയിലിൻ്റെ
പാട്ട് നീ കേട്ടുവോ, നിൻ മിഴികളത് മൂളിയോ...
നീല നിലാവിൻ നിറവും പേറി
നിളയുടെ ഓളങ്ങൾ ഒഴുകിടുമ്പോൾ.
നീല മിഴികളിൽ നിലാവും ചൂടി നീ
എൻ നെഞ്ചിൻ കുളിരായി ചായുകില്ലേ .
.
പനിനീർവാടിതൻ ഇടയിലെ വീഥിയിൽ
പനിമതിയായ് നീ പൂക്കുമ്പോൾ,
അഴകിൻ ഇതളുകൾ കൊഴിയാതെ നമുക്കാ...
കാനന സീമയിൽ അലിഞ്ഞു ചേരാം...
By,
J.C
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ