പുതുമഴ
പുതുമഴയിൽ ഉയരുമാ
മണ്ണിൻ്റെ....,... (2)
പുതുമഴയിൽ ഉയരുമാ
മണ്ണിൻ്റെ
മലരിൻ്റെ
കാറ്റിൻ്റെ
പൂവിൻ്റെ പുല്ലിൻ്റെ ചേറിൻ്റെ ഞാറിൻ്റെ മാവിൻ്റെ
മാറിൻ്റെ നേരിൻ്റെ ചൂടിൻ്റെ കനവിൻ്റെ
കരളിൻ്റെ നിനവിൻ്റെ കുളിരിൻ്റെ ഗന്ധവും,(2)
കിളിയുടെ മുളയുടെ മഴയുടെ
ഇലയുടെ വലയുടെ
വളയുടെ നിളയുടെ
ചിറയുടെ പറയുടെ പനയുടെ
ഇരവുടെ തിരിയുടെ പകലുടെ
പലരുടെ നോവുടെ
നേരുടെ പാട്ടിൻറെ ഈണവും ,(2)
പഴമയുടെ പൊഴിമയുടെ മൊഴിമയുടെ
പൊലിമയുടെ തെളിമയുടെ തനിമയുടെ
നേരിൻ്റെ നെറിവിൻ്റെ വീറിൻ്റെ വിണ്ണിൻ്റെ
മണ്ണിൻ്റെ പെണ്ണിൻ്റെ പൊന്നിൻ്റെ
പാട്ടിൻ്റെ പാടിൻ്റെ
കുടിലിൻ്റെ കുറവിൻ്റെ കൂട്ടിൻ്റെ ഓർമയും,(2)
" യുവതേ നിങ്ങൾക്കറിയുമോ ഈസുഖം
യുവതേ നിങ്ങൾ അറിയുമോ ഈ രസം."(2).
by
J.C
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ