തിരിനാളമായ് കാത്തിടാം...
എന്തിനായ് നിന്നെ ഞാൻ അകറ്റി നിർത്തി
എന്തിനോ വേണ്ടി മാറ്റിനിർത്തി
കരളിൻ്റെ കഷ്ണമായി കരുതിയിട്ടും
കനവിലെ റാണിയായി മാറ്റിയിട്ടും,
എൻ മൺകുടിലിൻ വിളക്കായ് എരിഞ്ഞിടതെ,
എൻ്റെ കാർമേഘത്തിൽ നനഞ്ഞിടാതെ,
വർണ്ണ ചിറകുമായ് നീ പറന്നുയരാൻ
വിണ്ണിലെ താരമായി കണ്ടുഞ്ഞാൻ
വെറുതെ നോക്കി കണ്ടിരിക്കാൻ
കൂരിരുൾ കൂട് കൂട്ടിയ ഹൃദയവും
പേമാരി നനചൊരാ ചിരകുമായ്
എൻ മുന്നിലിന്നുനീ നിന്നിടുമ്പോൾ
അണയാതെ കാത്തൊരാ തിരിനാളം
നിൻ ഹൃത്തിൽ കൊളുതിടാം ഞാൻ
പെയ്തൊഴിഞ്ഞ മേഘ കുടയാൽ
നനയാതെ കാത്തിടാം ഞാൻ,
എന്തിനായ് നിന്നെ ഞാൻ അകറ്റി നിർത്തി
എന്തിനോ വേണ്ടി മാറ്റിനിർത്തി
കരളിൻ്റെ കഷ്ണമായി കരുതിയിട്ടും
കനവിലെ റാണിയായി മാറ്റിയിട്ടും,
By
J.C

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ