സ്മൃതികൂട്
സ്മൃതിക്കൂട്
ഉരുകുമീ ചൂടിൻ ഇടയിലൂടെ,
അലയുന്ന മനസ്സിൻ അരികിലൂടെ
നടന്നകലുന്ന നീ അറിഞ്ഞോ
എൻ കനവിലും നിനവിലും ഉയിരിലും ഉണർവ്വിലും
നീ , ആണെന്നെഞാനാക്കിയത്തെന്ന്,
അന്ന് നീ തന്നൊരാ ചിരിയിളക്കം
പിന്നെ ദൃഷ്ടി കാന്തിതൻ ദീപനാളം കേശഗന്ധവുംപേറിയെൻ,
ചിറകുള്ള സ്വപ്നംകാട്കേറി പറന്നേവിടെയോകണ്ടൊരാ
പൂമരചില്ലയിൽ കൂടുകൂട്ടി,
ഇന്നീ ചിരിയിൽ ഇളക്കമില്ല,
കണ്ണിലോ ഇരുളിൻ കൂടൂ മാത്രം ,
ചിറകറ്റ കിളിതൻ കൂട്പോൽ
നിൻ കേശഭാരം ,
എവിടെ മറന്നുനിൻ കുസൃതിയാൽ ചാലിച്ച മൊഴി മുത്തുകൾ,
സ്മൃതികളിൽ പതിഞ്ഞോരാ കൂടുവീണ്ടും
കരളിൻ ഹൃത്തിൽ എടുത്ത് വെയ്ക്കാം
ചൊടികളിൽ വിടരുമാ പുഞ്ചിരിയും, മിഴികളിൽ തെളിയമാ നീലിമയും പകരമായി എനിക്ക് നീ നൽകുമെങ്കിൽ.
by
J.C
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ