കുട്ടി കവിത
മിന്നാമിന്നി മുത്തെ നിന്നുടെ
മിന്നും മുത്തിന് ചൂടുണ്ടോ,
തെന്നലിലാടും പൂവേ നീ
പാടും പാട്ടിന് താളമുണ്ടോ,
കൊത്തി പെറുക്കി നടക്കും തത്തേ
നിന്നുടെ കൂട്ടിലോരാളുണ്ടോ
എന്നും കാണും പൂങ്കുയിലേ നിൻ,
പാട്ടിന് കൂട്ടായ് പാടാം ഞാൻ
കുറു കുറെ കുറുകും പ്രാവെ
നീ എൻ ചാരത്തൂടോടി കളിക്കമോ,
തുള്ളി കളിക്കും പൈകുറുമ്പി നീ
എന്നോടൊപ്പം കൂടാമോ,
മഴ മഴ മഴ മഴ വന്നല്ലോ
നിൻ മാറിലൂടോടി കളിച്ചോട്ടെ.....
by
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ