ഞാനാണ് നീ

വിടരുവാൻതുനിഞ്ഞൊരാപൂമൊട്ട്ഞാനന്ന്
വിടർണോരു ദളത്തിലൂടോന്ന് നോക്കി
വിണ്ണിലെതേരിൽലൂടൊഴുകുമാകോലങ്ങൾ
എൻ സ്വപ്ന രഥങ്ങളായ് മാറിവന്നു
താരക കുഞ്ഞിനോടോനൊപ്പം കളിക്കുന്ന
ഇന്ദുലേഖേ നിനക്കെന്തു ഭംഗി
നിൻ മന്ദഹാസത്തിൻ ഒളികളെന്നിൽ
മധുകണങ്ങളെ ഉണർത്തിടുന്നൂ
  
 ഇതളുകൾ വിരിച്ചുഞാൻ കുളിരുമാ 
 പുലരിയെനോക്കി കൊതിച്ചിരിക്കെ
 മാനം കവരാൻ വന്നൊരാമധുപനെ
 പായിച്ച തെന്നേലെൻ കാമുകനോ 

    സുഗന്ധം പരത്തി വന്നൊരു പെൺകൊടി
    തഴുകി തലോടി എൻ ദലപുടത്തെ
    പോട്ടിച്ചെടുത്തെൻ സോദരിയെ അവൾ
    വാർമുടികെട്ടിൽ തിരുകിവച്ചു.
    ഹൃദയം തകർന്നുന്നഞാൻ നോക്കിനിന്നു
    ഇനിയെൻ്റെ ഊഴമോ........?. 

എന്നറിയും നീ പെണ്കിടാവെ 
ഞാനാണ് നീ എന്ന് എന്നറിയും.....?

                                                     by
                                                    J.C

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌